Saturday, April 25, 2026

കാനഡയിൽ പുതുമുഖങ്ങൾക്ക് ഏറ്റവും മികച്ച താമസയോഗ്യമായ നഗരമായി വിക്ടോറിയ

These are the most livable cities in Canada for newcomers in 2024

ഓട്ടവ : ഓരോ കുടിയേറ്റക്കാരുടെയും സ്വപ്നഭൂമിയാണ് വിവിധ രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ കുടിയേറി പാർക്കുന്ന കാനഡ. കുറഞ്ഞ ചിലവിലുള്ള വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിരക്ഷ, ക്ഷേമ ആനുകൂല്യങ്ങൾ, റിട്ടയർമെൻ്റ് സുരക്ഷ, പൊതു സുരക്ഷ, മെച്ചപ്പെട്ട പൊതു അടിസ്ഥാന സൗകര്യങ്ങളും കാനഡ ഒരുക്കുന്നു. പുതുമുഖങ്ങൾക്ക് കാനഡയിൽ ഏറ്റവും മികച്ച താമസയോഗ്യമായ നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ദി ഗ്ലോബ് ആൻഡ് മെയിൽ.

പുതിയ റാങ്കിങ് പ്രകാരം 2023-ലെ രണ്ടാം സ്ഥാനത്ത് നിന്നും കുതിച്ച് ബ്രിട്ടിഷ് കൊളംബിയയുടെ തലസ്ഥാനമായ വിക്ടോറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം പട്ടികയിൽ 12 ബ്രിട്ടിഷ് കൊളംബിയൻ നഗരങ്ങളാണ് ഇടംനേടിയത്. പ്രവിശ്യയിലെ നോർത്ത് വൻകൂവർ രണ്ടാം സ്ഥാനവും പെൻ്റിക്റ്റൺ മൂന്നാം സ്ഥാനവും നേടിയപ്പോൾ മാനിറ്റോബയിലെ വിനിപെഗ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. സസ്കാച്വാനിലെ സാസ്കറ്റൂൺ ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഒൻ്റാരിയോയിലെ ഏതാനും നഗരങ്ങളും പുതുമുഖങ്ങൾക്കായുള്ള ഏറ്റവും താമസയോഗ്യമായ നഗരങ്ങളുടെ ആദ്യ ഇരുപതിൽ ഇടംനേടി. ഒൻ്റാരിയോയിൽ പുതുമുഖങ്ങൾക്ക് താമസയോഗ്യമായ ഏറ്റവും മികച്ച നഗരമായി എറിൻ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, മൊത്തം നഗരങ്ങളുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ് എറിൻ. ഓക്ക്‌വിൽ, വിച്ച്ചർച്ച്-സ്റ്റൗഫ്‌വിൽ, ഓട്ടവ, ഗ്വൽഫ് എന്നീ നഗരങ്ങളാണ് പട്ടികയിൽ ഇടംനേടിയ ഒൻ്റാരിയോ നഗരങ്ങൾ.

കാനഡയിലെ മികച്ച 20 നഗരങ്ങൾ ഇതാ :

  • വിക്ടോറിയ, ബ്രിട്ടിഷ് കൊളംബിയ
  • നോർത്ത് വൻകൂവർ, ബ്രിട്ടിഷ് കൊളംബിയ
  • പെൻ്റിക്റ്റൺ, ബ്രിട്ടിഷ് കൊളംബിയ
  • വിനിപെഗ്, മാനിറ്റോബ
  • സാസ്കറ്റൂൺ, സസ്കാച്വാൻ
  • റെജൈന, സസ്കാച്വാൻ
  • വെസ്റ്റ് വൻകൂവർ, ബ്രിട്ടിഷ് കൊളംബിയ
  • പിറ്റ് മെഡോസ്, ബ്രിട്ടിഷ് കൊളംബിയ
  • വൈറ്റ് ഹോഴ്സ്, യൂകോൺ
  • കംലൂപ്സ്, ബ്രിട്ടിഷ് കൊളംബിയ
  • ഫ്രെഡറിക്ടൺ, ന്യൂബ്രൺസ്വിക്
  • വെർനോൺ, ബ്രിട്ടിഷ് കൊളംബിയ
  • കാൽഗറി, ആൽബർട്ട
  • ബ്രാൻഡൻ, മാനിറ്റോബ
  • ടെറസ്, ബ്രിട്ടിഷ് കൊളംബിയ
  • സാനിച്, ബ്രിട്ടിഷ് കൊളംബിയ
  • നോർത്ത് കോവിച്ചൻ, ബ്രിട്ടിഷ് കൊളംബിയ
  • എറിൻ, ഒൻ്റാരിയോ
  • ഡെൽറ്റ, ബ്രിട്ടിഷ് കൊളംബിയ
  • വൻകൂവർ, ബ്രിട്ടിഷ് കൊളംബിയ

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!