Sunday, April 26, 2026

ബ്രിട്ടിഷ് കൊളംബിയ റിസോർട്ടിലെ സിങ്ക് ഹോളിൽ വീണ് വയോധികൻ മരിച്ചു

Man dies after falling into sink hole at Fernie Alpine Resort

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ഫെർണി ആൽപൈൻ റിസോർട്ടിലെ സിങ്ക് ഹോളിൽ വീണ് ഒരാൾ മരിച്ചതായി എൽക്ക് വാലി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച റിസോർട്ടിൻ്റെ ലിഫ്റ്റ് ടവറിന് താഴെയുള്ള പോളാർ പീക്ക് ചെയർലിഫ്റ്റിന് സമീപമുള്ള സിങ്ക് ഹോളിലാണ് 67 വയസ്സുള്ള വയോധികൻ വീണത്. ഇയാൾ ഒൻ്റാരിയോയിൽ നിന്നുള്ളയാളാണെന്ന് ആർസിഎംപി വക്താവ് പറഞ്ഞു.

സിങ്ക് ഹോളിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു ബോർഡ് സമീപത്തുണ്ടായിരുന്നെങ്കിലും വയോധികൻ അത് കാണാതെ കുഴിയിൽ വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ദൃശ്യപരത കുറഞ്ഞതാണ് ഏകദേശം 20 അടി മുതൽ 30 അടി വരെ വീതിയുള്ള സിങ്ക് ഹോളിൽ വയോധികൻ വീഴാൻ കാരണമെന്ന് കരുതുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് വയോധികനെ സിങ്ക് ഹോളിൽ നിന്നും പുറത്തെടുത്തത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!