Wednesday, September 23, 2026

അപൂർവ രോഗ മരുന്നുകൾക്കുള്ള ഫെഡറൽ കരാറിൽ ഒപ്പിട്ട് സസ്കാച്വാൻ

Saskatchewan health minister signs on to federal deal for rare disease drugs

റെജൈന : അപൂർവ്വ രോഗബാധിതരായ ആളുകൾക്ക് സഹായമായി സസ്കാച്വാൻ സർക്കാർ. അപൂർവ രോഗ മരുന്നുകൾക്കുള്ള ഫെഡറൽ സർക്കാരുമായി കരാർ ഒപ്പ് വെച്ചതാണ് സസ്കാച്വാൻ ആരോഗ്യമന്ത്രി ജെറമി കോക്രിൽ അറിയിച്ചു. അപൂർവ രോഗങ്ങൾക്കുള്ള പുതിയ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും രോഗനിർണയം, സ്ക്രീനിങ് എന്നിവ മെച്ചപ്പെടുത്തുന്നതിനും നാല് കോടി ഡോളറിന്‍റെ ഉഭയകക്ഷി കരാറിൽ കോക്രില്ലും ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ഹോളണ്ടും വെള്ളിയാഴ്ച ഒപ്പുവച്ചു. ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നീ പ്രവിശ്യകൾക്ക് ശേഷം ഫെഡറൽ സർക്കാരുമായി ഉഭയകക്ഷി കരാർ ഒപ്പിടുന്ന നാലാമത്തെ പ്രവിശ്യയാണ് സസ്കാച്വാൻ.

കരാറിൽ സെസാരി സിൻഡ്രോം ചികിത്സിക്കുന്നതിനുള്ള പൊട്ടലിജിയോ, ഹൈപ്പറോക്‌സലൂറിയ ടൈപ്പ് 1-ന് ഓക്‌സ്‌ലൂമോ, ബി-സെൽ ലിംഫോമയ്‌ക്കുള്ള എപ്കിൻലി എന്നീ മരുന്നുകൾ ഉൾപ്പെടുന്നു. കുട്ടികളേയും മുതിർന്നവരെയും ബാധിക്കുന്ന മറ്റ് അപൂർവ രോഗങ്ങളെ നേരിടാൻ കൂടുതൽ മരുന്നുകൾ തുടർന്നുള്ള കരാറുകളിൽ ഉൾപ്പെടുത്തുമെന്ന് ഇരുവരും അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!