പ്രത്യുല്‍പാദന ഉദ്ദേശ്യമില്ലാതെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് 10,000 ഡോളര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ച് ഒഹായോ. ‘ഗര്‍ഭധാരണം ഉദ്ധാരണത്തോടെ ആരംഭിക്കുന്നു’ എന്ന പുതിയ ഒഹായോ ബില്ല് പ്രകാരം നിയമം ലംഘിക്കുന്ന പുരുഷന്മാര്‍ക്ക് ആദ്യ കുറ്റകൃത്യത്തിന് 1,000 ഡോളറും, രണ്ടാമത്തേതിന് 5,000 ഡോളറും, തുടര്‍ന്നുള്ള കുറ്റകൃത്യത്തിന് 10,000 ഡോളറും പിഴ ചുമത്തും.
അതെസമയം പുരുഷന്മാര്‍ ജനന നിയന്ത്രണം ഉപയോഗിക്കുന്നതോ, ബീജം ദാനം ചെയ്യുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, അല്ലെങ്കില്‍ മറ്റൊരു പുരുഷനുമായോ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലുളളവരുമായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ പിഴ ഈടാക്കില്ല. സംരക്ഷണമില്ലാതെയും ഒരു കുഞ്ഞിനെ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമില്ലാതെയും എതിര്‍ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരെയാണ് ബില്‍ ലക്ഷ്യമിടുന്നത്.

ഒരു സ്ത്രീ എന്തുചെയ്യണം അല്ലെങ്കില്‍ എന്തുചെയ്യരുത് എന്നതിനെക്കുറിച്ച് ബില്ലുകള്‍ ഉണ്ടെങ്കിലും പുരുഷന്മാരുടെ ആരോഗ്യത്തിലും പ്രത്യുല്‍പാദന തിരഞ്ഞെടുപ്പുകളിലും നിയന്ത്രണം ചെലുത്തുന്ന ബില്ലുകളുടെ അഭാവം ചൂണ്ടികാട്ടിയാണ് ഒഹായോ പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുരുഷന്മാരുടെ പ്രത്യുത്പാദന അവകാശങ്ങളെ നിയന്ത്രിക്കുന്ന ഈ നിയമം വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരിക്കുകയാണ്.
