ടൊറൻ്റോ : സ്കാർബ്റോയിൽ വാഹനമിടിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ടൊറൻ്റോ പൊലീസ്. ടൊറൻ്റോ സ്വദേശി മെങ് ക്വിയാൻ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ നവംബർ 21-ന് കെന്നഡി റോഡിലെ സൗത്ത് ക്രോസ്‌വാക്കിലെ മക്‌നിക്കോൾ അവന്യൂവിൽനിന്ന് ഈസ്റ്റ്ബൗണ്ടിലേക്ക് നടക്കുകയായിരുന്ന വയോധികനെ വെളുത്ത നിറത്തിലുള്ള കാഡിലാക് എസ്കലേഡ് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഗുരുതരമായ പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നവംബർ 23-ന് മരണം സ്ഥീരീകരിക്കുകയായിരുന്നു. അതേസമയം അപകടത്തിന് ശേഷം ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ , വാഹനം നിർത്താതിരിക്കുക, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങി നിരവധി കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
