Thursday, April 30, 2026

രഞ്ജി ട്രോഫി ഫൈനല്‍ ഇന്ന് ;കേരളം വിദര്‍ഭയ നേരിടും

നാഗ്പുര്‍: ഏഴുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടത്തിലേക്കെത്താന്‍ കേരളത്തിന് ഒരു കളിയുടെ വിജയത്തിന്റെ അകലം മാത്രം. ബുധനാഴ്ച തുടങ്ങുന്ന രഞ്ജി ഫൈനലില്‍ കേരളം, വിദര്‍ഭയെ നേരിടും. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങുക.

കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് നഷ്ടമായ കീരിടം വീണ്ടെടുക്കാനുള്ള വരവാണിത്. നാഗ്പുരിലെ സ്വന്തം തട്ടകത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകും വിദര്‍ഭയുമെത്തുക.
അപ്രതീക്ഷിത നീക്കങ്ങളിലൂടെ ഫൈനല്‍വരെ എത്തിയ് കേരളവും മികച്ച കളി ലക്ഷ്യം വെച്ചാകും കളത്തിലിറങ്ങുക. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.

സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ കാലാവസ്ഥയാണ് നാഗ്പുരില്‍. ചൊവ്വാഴ്ച ഉച്ചവരെ ഇരുടീമുകളും പരിശീലനത്തിനിറങ്ങി. രഞ്ജിയിലെ 90-ാം ഫൈനലാണിത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!