Wednesday, July 22, 2026

യുദ്ധാനന്തര ഗാസയുടെ പുനർനിർമാണ പദ്ധതിയുമായി ഈജിപ്ത്

കയ്റോ: യുദ്ധാനന്തര ഗാസയുടെ പുനർനിർമാണത്തിനു പുതിയ പദ്ധതിയുമായി ഈജിപ്ത്. 5300 കോടി ഡോളറിന്റെ പദ്ധതിയാണ് ഈജിപ്ത് മുന്നോട്ട് വെക്കുന്നത്. 5 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനും അറബ് നേതാക്കൾ പിന്തുണയ്ക്കണമെന്ന് ഈജിപ്ത് അറബ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. പലസ്തീൻകാരെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻകാരെ ഒഴിപ്പിച്ചു ഗാസയെ ഏറ്റെടുത്തു ഉല്ലാസകേന്ദ്രമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്കു ബദലായാണിത്.

ഇന്നലെ കയ്റോയിൽ നടന്ന അറബ് ഉച്ചകോടിയുടെ അന്തിമ പ്രമേയത്തിൽ പദ്ധതിനിർദേശം ഉൾപ്പെടുത്തുമെന്നാണു സൂചന. ഗാസയുടെ കാര്യങ്ങൾക്കായി ഒരു ഭരണനിർവഹണ സമിതി ഉണ്ടാക്കണമെന്ന ആഹ്വാനവും അറബ് ഉച്ചകോടി നടത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!