ഓട്ടവ : ഇലോൺ മസ്‌കിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ പണിമുടക്കി. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന ‘X’ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ലിങ്കുകൾ പ്രവർത്തിക്കുന്നതിലും ലോഗിൻ ചെയ്യുന്നതിലും ഫോട്ടോകൾ ലോഡ് ചെയ്യുന്നതിലും തകരാറുകൾ അനുഭവപ്പെട്ടു. 56% പ്രശ്‌നങ്ങളും എക്‌സ് ആപ്പിൽ റിപ്പോർട്ട് ചെയ്തപ്പോൾ 33% തകരാർ വെബ്‌സൈറ്റിലാണ് നേരിട്ടത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നര വരെ കാനഡയിലും അമേരിക്കയിലുമുള്ള ഇരുപത്തിഅയ്യായിരത്തിലധികം ഉപയോക്താക്കൾക്ക് തകരാർ അനുഭവപ്പെട്ടതായി ട്രാക്കിങ് വെബ്സൈറ്റായ Downdetector.com റിപ്പോർട്ട് ചെയ്തു. അതേസമയം നിരവധി ഉപയോക്താക്കൾ നേരത്തെ തന്നെ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
