Monday, February 16, 2026

അവളുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നു ; സിന്ധുവിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സ് കിരീടം നേടിയ ഇന്ത്യന്‍ താരം പിവി സിന്ധുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സിന്ധുവിനെ അഭിനന്ദിച്ചത്. താരത്തിന്‍റെ നേട്ടങ്ങള്‍ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നാതണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘സ്വിസ് ഓപ്പണ്‍ കിരീടം നേടിയ സിന്ധുവിന് അഭിനന്ദനങ്ങള്‍. അവളുടെ നേട്ടങ്ങള്‍ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുന്നാതണ്. ഭാവി പ്രയത്നങ്ങള്‍ക്ക് ആശംസകള്‍” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

സ്വിസ് ഓപ്പണിന്‍റെ കലാശപ്പോരില്‍ തായ്‌ലന്‍ഡ് താരം ബുസാനന്‍ ഒങ്ബാംറുങ്ഫാനെയാണ് സിന്ധു കീഴടക്കിയത്. 49 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 21-16, 21-8.

ലോക 11-ാം നമ്പറായ തായ്‌ലന്‍ഡ് താരത്തെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ അനുവദിക്കാതെയാണ് സിന്ധു വിജയം കൊയ്‌തത്. ആദ്യ സെറ്റില്‍ മാത്രമാണ് തായ്‌ താരത്തിന് സിന്ധുവിനോട് അല്‍പമെങ്കിലും പൊരുതി നില്‍ക്കാനായത്. എന്നാല്‍ രണ്ടാം സെറ്റില്‍ എതിരാളിയെ നിഷ്‌പ്രഭമാക്കുന്ന രീതിയിലായിരുന്നു സിന്ധുവിന്‍റെ പ്രകടനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!