Wednesday, April 15, 2026

തൂക്കിയടി തുടരാൻ സഞ്ജു , എറിഞ്ഞ് വീഴ്ത്താൻ ബേസിൽ ; മുംബൈയും രാജസ്ഥാനും നേർക്കുനേർ

മുംബൈ: ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാം അങ്കത്തിന് ഇന്ന് സഞ്ജു സാംസണും സംഘവും ഇറങ്ങും.ആദ്യ ജയം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ആണ് എതിരാളികള്‍. ഇവിടെ സഞ്ജുവും ബേസിലും നേര്‍ക്കുനേര്‍ വരുമ്പോൾ ആര് ആരെ വീഴ്ത്തും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു. എന്നാല്‍ ഇവിടെ മൂന്ന് വിക്കറ്റ് പിഴുത് മലയാളി താരം ബേസില്‍ തമ്പി ശ്രദ്ധ പിടിച്ചു. രാജസ്ഥാന്‍ റോയല്‍സിന് എതിരെ മുംബൈ ഇറങ്ങുമ്പോൾ ബേസില്‍ തമ്പി പ്ലേയിങ് ഇലവനില്‍ ഇടം നേടുമെന്ന് ഉറപ്പാണ്.

തങ്ങളുടെ ആദ്യ കളിയില്‍ തകര്‍പ്പന്‍ ജയമാണ് ഹൈദരാബാദിന് എതിരെ രാജസ്ഥാന്‍ നേടിയത്. ഇവിടെ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ രാജസ്ഥാനെ തുണച്ചത് ക്യാപ്റ്റന്റെ തൂക്കിയടിയും. ഇന്ന് ബേസില്‍ സഞ്ജുവിന് പന്തെറിയുമ്പോൾ ആര് ആധിപത്യം പുലര്‍ത്തും എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പൊള്ളാര്‍ഡ്-ഹെറ്റ്മയര്‍ പോരും കളിയുടെ ആവേശം കൂട്ടുന്നു. മുംബൈ നിരയിലേക്ക് സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി. അശ്വിന്‍-ചഹല്‍ സഖ്യത്തിന്റെ പ്രകടനം മുംബൈക്കെതിരായ കളിയില്‍ നിര്‍ണായകമാവും. പൊള്ളാര്‍ഡിനെ പിടിച്ചുകെട്ടാനാവും ഇവരുടെ ശ്രമം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!