Tuesday, June 16, 2026

കാട്ടുതീ നിയന്ത്രണാതീതം: ഗ്രാൻഡ് പ്രേരിയിൽ ആളുകളെ ഒഴിപ്പിക്കുന്നു

എഡ്മിന്‍റൻ : അതിവേഗം പടരുന്ന നിയന്ത്രണാതീതമായ കാട്ടുതീ കാരണം ആൽബർട്ട ഗ്രാൻഡ് പ്രേരിയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി സിവിൽ ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു. ടൗൺഷിപ്പ് റോഡ് 710 മുതൽ 27 വരെ അവന്യൂവിനു തെക്കും റേഞ്ച് റോഡ് 64 മുതൽ ഹൈവേ 40 വരെയുള്ള കിഴക്കുഭാഗത്തുമുള്ള എല്ലാവരും “ഉടൻ ഒഴിഞ്ഞുപോകണമെന്ന്” ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആൽബർട്ട സർക്കാർ നിർദ്ദേശിച്ചു. റോഡുകൾ അടച്ചിട്ടുണ്ടെന്നും വഴി തിരിച്ചുവിടുകയാണെന്നും പൊലീസ് അറിയിച്ചു. നഗരത്തിൽ നിന്നും ഒഴിപ്പിക്കുന്നവർ പ്രധാനപ്പെട്ട രേഖകൾ, മരുന്നുകൾ എന്നിവ കൈവശം കരുതണമെന്നും ഗ്രാൻഡ് പ്രേരിയിലെ പോമെറോയ് ഹോട്ടലിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അധികൃതർ നിർദ്ദേശിച്ചു.

65,000 ജനങ്ങൾ പാർക്കുന്ന ഗ്രാൻഡ് പ്രേരിയുടെ നഗരപരിധിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി റേഞ്ച് റോഡ് 64-ടൗൺഷിപ്പ് റോഡ് 710 എന്നിവിടങ്ങളിലാണ് കാട്ടുതീ ആരംഭിച്ചതെന്ന് ആൽബർട്ട ആർ‌സി‌എം‌പി റിപ്പോർട്ട് ചെയ്തു. ടൗൺഷിപ്പ് റോഡുകൾ 704-നും 710-നും ഇടയിലുള്ള റേഞ്ച് റോഡ് 64-ലെ ഡീർ റിഡ്ജ് എസ്റ്റേറ്റിന് സമീപം കാട്ടുതീ ഉണ്ടായതായി ഗ്രാൻഡെ പ്രേരി കൗണ്ടി അറിയിച്ചു. ഡീർ റിഡ്ജ് എസ്റ്റേറ്റിലെ തടാകത്തിന് അപ്പുറത്താണ് തീ പടർന്നത്. തീ അണയ്ക്കാൻ നിരവധി വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഗ്രൗണ്ട് ക്രൂകൾ, രണ്ട് വാട്ടർ ബോംബറുകൾ എന്നിവ സ്ഥലത്തുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!