വത്തിക്കാന്‍: യുക്രെയ്ൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ (Pope Francis). യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. നേരത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ് ഇക്കാര്യം തന്റെ പരിഗണനയിൽ ആണെന്ന് മാർപാപ്പ വ്യക്തമാക്കിയത്. എന്നാല്‍, എന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ യാത്രയെന്നോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.
അതേസമയം മരിയോപോളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ റെഡ്ക്രോസ് ശ്രമം തുടങ്ങി. ഏഴ് മാനുഷിക ഇടനാഴികൾ തയാറാക്കി അതിലൂടെ മൂന്നര ലക്ഷം പേരെ പുറത്തെത്തിക്കാനാണ് ശ്രമം. നേരത്തെ റെഡ്‌ക്രോസിന്റെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു.
Updated:
യുക്രെയ്ൻ സന്ദർശിച്ചേക്കും ; പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ
Advertisement
Stay Connected
Must Read
Related News
