Wednesday, April 22, 2026

ചരിത്ര രാജകീയ സന്ദർശനം: ചാൾസ് രാജാവും കാമിലാ രാജ്ഞിയും ഓട്ടവയിൽ

ഓട്ടവ : ചരിത്രപരമായ രാജകീയ സന്ദർശനത്തിനായി ചാൾസ് രാജാവും കാമിലാ രാജ്ഞിയും ഇന്ന് ഓട്ടവയിലെത്തും. രണ്ട് വർഷം മുൻപ് നടന്ന സ്ഥാനാരോഹണത്തിനുശേഷം രാജകുടുംബത്തിന്റെ ആദ്യ കാനഡ സന്ദർശനമാണിത്. ഇന്ന് വൈകുന്നേരം എത്തുന്ന രാജാവും രാജ്ഞിയും ആദ്യം ലാൻസ്ഡൗൺ പാർക്കിൽ കമ്മ്യൂണിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് റിഡോ ഹാളിൽ പ്രധാനമന്ത്രി മാർക് കാർണിയെയും ഗവർണർ ജനറൽ മേരി സൈമണിനെയും കാണും.

ചൊവ്വാഴ്ച പാർലമെന്റിന്റെ നിയമനിർമ്മാണ സെഷനിലേക്കുള്ള സർക്കാരിന്റെ മുൻഗണനകൾ വ്യക്തമാക്കുന്ന ഔദ്യോഗിക പ്രസംഗം നടത്താൻ പ്രധാനമന്ത്രി മാർക്ക് കാർണി രാജാവിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!