Monday, October 27, 2025

അപകടസാധ്യത: bblüv Gröw കൺവെർട്ടിബിൾ ബേബി ഹൈ ചെയറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : സുരക്ഷാ അപകടസാധ്യത കാരണം കാനഡയിലുടനീളം വിറ്റഴിച്ച bblüv Gröw കൺവെർട്ടിബിൾ ബേബി ഹൈ ചെയറുകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ഈ കസേരകൾ കുട്ടികൾക്ക് അപകടമുണ്ടാക്കുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

2023 മാർച്ച് മുതൽ 2025 മെയ് വരെ, മോഡൽ നമ്പർ B0179, ലോട്ട് നമ്പർ BBL398, UPC നമ്പർ 842084000466 എന്നിവയുള്ള ചാരനിറത്തിലുള്ള 822 കൺവെർട്ടിബിൾ ബേബി ഹൈ ചെയറുകൾ കസേരകൾ കാനഡയിൽ വിറ്റിട്ടുണ്ട്. കാനഡയിൽ ഈ കസേരകളുമായി ബന്ധപ്പെട്ട് ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ആർക്കെങ്കിലും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല.

ഉപയോക്താക്കൾ ഉടൻ തന്നെ തിരിച്ചുവിളിച്ച ഉൽപ്പന്നം ഉപയോഗിക്കുന്നത് നിർത്തി റീഫണ്ടിനായി bblüv-നെ ബന്ധപ്പെടണം, ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ഇതിനായി 1-855-808-2636 എന്ന നമ്പറിൽ ഫോണിലൂടെയോ info@bbluvgroup.com എന്ന ഇമെയിൽ വിലാസത്തിലോ അവരുടെ വെബ്‌സൈറ്റിലോ കമ്പനിയെ ബന്ധപ്പെടാം. കാനഡ ഉപഭോക്തൃ ഉൽപ്പന്ന സുരക്ഷാ നിയമ പ്രകാരം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കാനഡയിൽ പുനർവിതരണം ചെയ്യുന്നതോ വിൽക്കുന്നതോ നൽകുന്നതോ പോലും വിലക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!