വിനിപെഗ് : വിദേശ വിദഗ്ധ തൊഴിലാളികൾക്ക് പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കുന്നതിനായി പുതിയ നറുക്കെടുപ്പ് നടത്തി മാനിറ്റോബ. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി സ്കിൽഡ് വർക്ക് എക്സ്പീരിയൻസ്, റാങ്കിങ് സ്കോറുകൾ, പ്രത്യേക സംരംഭങ്ങളിലെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ 30 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

മെയ് 29-ന്, MPNP അതിന്റെ സ്കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിൽ നടത്തിയ നറുക്കെടുപ്പിലാണ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. കുറഞ്ഞ റാങ്കിങ് സ്കോർ 606 അപേക്ഷകരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.