Monday, March 16, 2026

മയക്കുമരുന്ന് കള്ളക്കടത്ത്: ഓസ്‌ട്രേലിയയിൽ കനേഡിയൻ പൗരന്മാർ അറസ്റ്റിൽ

വൻകൂവർ : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിൽ രണ്ടു കനേഡിയൻ പൗരന്മാർ അറസ്റ്റിലായി. കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ അടക്കമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന രാജ്യാന്തര കുറ്റകൃത്യ സംഘത്തെക്കുറിച്ച് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കനേഡിയൻ പൗരന്മാർ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായതായി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് അറിയിച്ചു. 2023 സെപ്റ്റംബറിൽ ആരംഭിച്ച അന്വേഷണത്തിലാണ് അറസ്റ്റ്. 24-ഉം 31-ഉം വയസ്സുള്ള കനേഡിയൻ പൗരന്മാരുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2024 ഓഗസ്റ്റ് 5-ന് നടത്തിയ റെയ്‌ഡിലാണ് ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജാമ്യം നിഷേധിക്കപ്പെട്ട ഇരുവരും കസ്റ്റഡിയിൽ തുടരുകയാണ്.

ഗ്രൂപ്പിന്‍റെ നേതാവെന്ന് കരുതുന്ന 42 വയസ്സുള്ള ഓസ്‌ട്രേലിയൻ പൗരനും അദ്ദേഹത്തിന്‍റെ സംഘവും ചരക്ക് ഗതാഗത കമ്പനിയുടെ മറവിലാണ് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2024 ജൂലൈയിൽ, ഈ സംഘം കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വൻകൂവറിൽ നിന്ന് ഇറക്കുമതി ചെയ്ത കൂളറിനുള്ളിൽ 280 കിലോഗ്രാം ദ്രാവക രൂപത്തിൽ മെത്താംഫെറ്റാമൈൻ ഓസ്‌ട്രേലിയൻ പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!