Monday, August 18, 2025

പുതിയ GST പേയ്‌മെൻ്റ് വിതരണം ജൂലൈ 4-ന്

ഓട്ടവ : പണപ്പെരുപ്പം, വർധിച്ചു വരുന്ന ജീവിതച്ചെലവ് തുടങ്ങിയ സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ, കനേഡിയൻ പൗരന്മാർക്ക് സഹായമായി പുതിയ GST പേയ്‌മെൻ്റ് വിതരണം ചെയ്യാൻ കാനഡ റവന്യൂ ഏജൻസി (CRA) ഒരുങ്ങുന്നു. ജൂലൈ 4 മുതൽ താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെ ദശലക്ഷക്കണക്കിന് യോഗ്യരായ കനേഡിയൻ നികുതിദായകർക്ക് പുതിയ GST പേയ്‌മെൻ്റ് ലഭിക്കും. നികുതി രഹിത ത്രൈമാസ പേയ്‌മെൻ്റായ ചരക്ക് സേവന നികുതി/ഹാർമോണൈസ്ഡ് സെയിൽസ് ടാക്‌സ് (ജിഎസ്‌ടി/എച്ച്‌എസ്‌ടി) ക്രെഡിറ്റ്, കുറഞ്ഞ മുതൽ മിതമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

മുൻ നികുതി വർഷത്തെ (2024) അടിസ്ഥാനമാക്കി ജൂലൈ 4 മുതൽ GST പേയ്‌മെൻ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. അവിവാഹിതർക്ക് 533 ഡോളർ, വിവാഹിതരായ ദമ്പതികൾക്ക് 698 ഡോളർ, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും184 ഡോളർ എന്നിങ്ങനെയായിരിയ്ക്കും GST/HST ക്രെഡിറ്റ് ലഭിക്കുക.

2025-2026 ലെ GST പേയ്‌മെൻ്റ് തീയതികൾ

  • 2025 ജൂലൈ 4
  • 2025 ഒക്ടോബർ 3
  • 2026 ജനുവരി 5
  • 2026 ഏപ്രിൽ 3

മാസത്തിലെ 5-ാം തീയതി വാരാന്ത്യത്തിലാണെങ്കിൽ, അതിനു മുമ്പുള്ള വെള്ളിയാഴ്ച പേയ്‌മെന്റുകൾ നൽകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!