മൺട്രിയോൾ : നോർത്ത് അമേരിക്കൻ മലയാളി ട്രക്കേഴ്‌സ് ഓൺ വീൽസ് (NAMTOW) ഓണാഘോഷം പൊന്നോണം വിത്ത് ട്രക്കേഴ്‌സ് സെപ്റ്റംബർ 13-ന് നടക്കും. രാവിലെ പതിനൊന്ന് മുതൽ ഗ്രെനിയർ എഡിഫൈസ് ഗില്ലസ്, (21 RUE PRIEUR, LES COTEAUX, QUEBEC J7X1L3)-ലാണ് ഓണം ആഘോഷിക്കുന്നത്.

ഓണാഘോഷത്തോനുബന്ധിച്ച് വടംവലി, വിവിധ കല, കായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് NAMTOW ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ജിസ് ജോർജ് (കമ്മറ്റി ഹെഡ്) 438-833-6515, 514- 553-3258, 514–559-0424.
