Wednesday, September 23, 2026

കാനഡയുടെ ചെലവ് ചുരുക്കൽ നടപടി: വിദേശകാര്യ വകുപ്പ് ആശങ്കയിൽ

ഓട്ടവ : മാർക്ക് കാർണി സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികൾ വിദേശകാര്യ വകുപ്പിനെയും ബാധിക്കുമെന്ന് റിപ്പോർട്ട്. അടുത്ത വസന്തകാലം മുതൽ തങ്ങളുടെ ബജറ്റിൽ 7.5% ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ധനകാര്യ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ മന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ടെന്നും ഇതിൽ ഗ്ലോബൽ അഫയേഴ്‌സ് കാനഡയും ഉൾപ്പെടുമെന്നും വിദേശകാര്യ മന്ത്രി അനിതാ ആനന്ദ് അറിയിച്ചു. ചുവപ്പുനാടയും കാര്യക്ഷമതയില്ലായ്മയും ഇല്ലാതാക്കാൻ ഇത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഗ്ലോബൽ അഫയേഴ്‌സ് കാനഡ വിദേശരാജ്യങ്ങളിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതിനിടെയാണ് ഈ നീക്കം.

മുൻ കാനഡ അംബാസഡർ സെനറ്റർ പീറ്റർ ബോം, മുൻ നയതന്ത്രജ്ഞനായ അലൻ കെസ്സൽ എന്നിവർ ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്രജ്ഞരെ വെട്ടിക്കുറയ്ക്കുന്നത് കാനഡയുടെ സ്വാധീനത്തെയും വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കാനുള്ള കഴിവിനെയും ദുർബലപ്പെടുത്തുമെന്ന് അവർ അഭിപ്രായപ്പെടുന്നു.

അതേസമയം, ഈ വെട്ടിക്കുറയ്ക്കലുകൾ എങ്ങനെയായിരിക്കുമെന്ന് അനിതാ ആനന്ദ് വിശദീകരിച്ചില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആയിരത്തി മുന്നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് അവരുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!