Thursday, March 19, 2026

വേനൽ കടുക്കുന്നു: ജല ഉപഭോഗം കുറയ്ക്കണമെന്ന് ബ്രിട്ടിഷ് കൊളംബിയ

വൻകൂവർ : കടുത്ത വേനലിനെ നേരിടാൻ നടപടികൾ ആരംഭിച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. വരണ്ട കാലാവസ്ഥയും കനത്ത ചൂടും കാരണം ജലക്ഷാമം രൂക്ഷമാകുമെന്നും അതിനെ നേരിടാൻ പൊതുജനങ്ങൾ ജലഉപഭോഗം പരമാവധി കുറയ്ക്കണമെന്നും മന്ത്രി റാന്‍ഡീന്‍ നീല്‍ അഭ്യർത്ഥിച്ചു. പ്രവിശ്യയിലുടനീളമുള്ള ജലാശയങ്ങളിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്വമേധാ ഉള്ള സംരക്ഷണമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജലാശയങ്ങളിലെ നീരൊഴുക്ക് കുറയുന്നതിന് അനുസരിച്ച് നിയന്ത്രണ നടപടികൾ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. സംരക്ഷണ ഉത്തരവുകള്‍ അവസാന ആശ്രയമായിട്ടാണ് പുറപ്പെടുവിക്കാറുള്ളതെന്നും എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളെയും ജല ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് അത് ആവശ്യമായി വന്നേക്കാമെന്നും മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!