Monday, February 9, 2026

നോർത്ത് യോർക്ക് അപ്പാർട്ട്മെൻ്റിൽ തീപിടുത്തം: മൂന്ന് വയോധികർ ആശുപത്രിയിൽ

ടൊറൻ്റോ : നോർത്ത് യോർക്കിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മൂന്ന് വയോധികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെ കീൽ സ്ട്രീറ്റിനും ലോറൻസ് അവന്യൂ വെസ്റ്റിനും സമീപമുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലെ ആറാം നിലയിലുള്ള യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.

അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് അടിയന്തര രക്ഷാപ്രവർത്തകർ കെട്ടിടത്തിലുണ്ടായിരുന്ന ഒരു വയോധികയെ പൊള്ളലേറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട വൃദ്ധരായ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!