Saturday, May 9, 2026

ചീസ് ക്യാനുകളിൽ കൊക്കെയ്ൻ: ഗ്രേറ്റർ ടൊറൻ്റോയിൽ ഒരാൾ അറസ്റ്റിൽ

ടൊറൻ്റോ : ജമൈക്കയിൽ നിന്നും ഗ്രേറ്റർ ടൊറൻ്റോയിലേക്ക് എത്തിയ യാത്രക്കാരനിൽ നിന്നും കൊക്കെയ്ൻ പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) റിപ്പോർട്ട് ചെയ്തു. ഏകദേശം 18 കിലോഗ്രാം കൊക്കെയ്ൻ ആണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഏകദേശം 20 ലക്ഷം ഡോളർ മൂല്യമുള്ള കൊക്കെയ്ൻ ചീസ് ക്യാനുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

ജൂലൈയിൽ യുഎസിൽ നിന്നും കാനഡയിലേക്ക് ട്രക്കിൽ കടത്തിയ 197 കിലോഗ്രാം കൊക്കെയ്ൻ സിബിഎസ്എ പിടിച്ചെടുത്തിരുന്നു. ബ്ലൂ വാട്ടർ ബ്രിഡ്ജിൽ നടന്ന പരിശോധനയിലാണ് രണ്ടു കോടി 46 ലക്ഷം ഡോളർ മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തത്. കേസിൽ ഒൻ്റാരിയോ കാലിഡൺ സ്വദേശി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!