കെബെക്ക് സിറ്റി : പുതിയ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) വഴി ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി കെബെക്ക്. ഈ വർഷം ആദ്യം PSTQ ആരംഭിച്ച ശേഷം ഇന്‍റർമീഡിയറ്റ്, മാനുവൽ സ്കിൽസ് സ്ട്രീമിലെ തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകുന്നത് ഇതാദ്യമായാണ്. PSTQ-യുടെ ഇന്‍റർമീഡിയറ്റ്, മാനുവൽ സ്കിൽസ് സ്ട്രീമിന് കീഴിൽ 273 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി കെബെക്ക് ഇമിഗ്രേഷൻ മന്ത്രി അറിയിച്ചു.

661 പോയിൻ്റുകൾക്ക് തുല്യമോ അതിൽ കൂടുതലോ സ്കോർ ഉള്ള ഉദ്യോഗാർത്ഥികളെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. കൂടാതെ ഈ നറുക്കെടുപ്പിന് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ മൺട്രിയോൾ മെട്രോപൊളിറ്റൻ കമ്മ്യൂണിറ്റിക്ക് പുറത്ത് താമസിക്കുന്നവരും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കുറഞ്ഞത് 24 മാസത്തെ പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.
