ഷാർലെറ്റ്ടൗൺ : പ്രവിശ്യയിലെ ഫയർ ബാൻ സെപ്റ്റംബർ 22 വരെ നീട്ടി പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. കൂടുതൽ അറിയിപ്പ് ലഭിക്കുന്നത് വരെ നിരോധന ഉത്തരവ് തുടരുമെന്നും സർക്കാർ അറിയിച്ചു. സ്വകാര്യ ഭൂമിയിലും പ്രവിശ്യാ പാർക്കുകളിലും ക്യാമ്പ് ഗ്രൗണ്ടുകളിലും തീ കത്തിക്കുന്നത് ഉൾപ്പെടെ ക്യാമ്പ് ഫയറുകളും ബോൺഫയറുകളും ഫയർ ബാനിൽ ഉൾപ്പെടുന്നു. എന്നാൽ, ചാർക്കോൾ, പ്രൊപ്പെയ്ൻ ബാർബിക്യൂകൾ ഉപയോഗിക്കാം, പക്ഷേ കത്തുന്നതോ പുകയുന്നതോ ആയ ചാർക്കോൾ ബ്രിക്കറ്റുകൾ നിലത്ത് വയ്ക്കരുതെന്നും സർക്കാർ നിർദ്ദേശിച്ചു.

അതേസമയം പ്രവിശ്യാ ഫയർ ബാൻ ദേശീയ പാർക്കുകൾക്ക് ബാധകമല്ല. ദേശീയ പാർക്ക് സന്ദർശിക്കുന്നവർ പാർക്ക്സ് കാനഡ നിശ്ചയിച്ചിട്ടുള്ള എല്ലാ നിയമങ്ങളും പാലിക്കണമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് അറിയിച്ചു. ഫയർ ബാൻ ലംഘനത്തിന് 50,000 ഡോളർ വരെ പിഴ ചുമത്തും.
