Tuesday, November 24, 2026

തിരിച്ചറിയൽ രേഖകളിൽ പൗരത്വ സൂചകങ്ങൾ ചേർക്കാൻ ആൽബർട്ട

എഡ്മിന്റൻ : ഡ്രൈവിങ് ലൈസൻസുകളിലും മറ്റ് തിരിച്ചറിയൽ കാർഡുകളിലും കനേഡിയൻ പൗരത്വം സൂചിപ്പിക്കുന്ന അടയാളങ്ങൾ (CAN) ചേർക്കാൻ തീരുമാനിച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. സേവനങ്ങൾ എളുപ്പത്തിലാക്കാനും തിരഞ്ഞെടുപ്പിലെ വഞ്ചന തടയാനും വേണ്ടിയാണ് ഈ മാറ്റമെന്ന് സ്മിത്ത് പറഞ്ഞു. വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാർക്കും ധനസഹായം ലഭിക്കാൻ പൗരത്വം തെളിയിക്കേണ്ടതുണ്ട്. തിരിച്ചറിയൽ കാർഡിൽ തന്നെ ഈ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

അതേസമയം, കനേഡിയൻ പൗരന്മാർക്ക് മാത്രമേ ആൽബർട്ടയിൽ വോട്ട് ചെയ്യാൻ കഴിയുകയുള്ളൂ എന്ന് ഉറപ്പാക്കുന്നതിന് കൂടിയാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസൻസുകളിൽ ആരോഗ്യ ഇൻഷുറൻസ് നമ്പർ ചേർക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ അടുത്ത വർഷം നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!