Tuesday, November 24, 2026

ട്രാൻസ്ജെൻഡർ നിയമ ഭേദഗതിക്ക് നീക്കവുമായി ആൽബർട്ട; അനൗദ്യോഗിക റിപ്പോർട്ട് പുറത്ത്

കാൽഗറി : ട്രാൻസ്ജെൻഡർ വിഭാഗത്തിനെ ബാധിക്കുന്ന മൂന്ന് നിയമങ്ങളിൽ ഭേദഗതി വരുത്താൻ, ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി അനൗദ്യോഗിക റിപ്പോർട്ട്. കനേഡിയൻ ചാർട്ടർ ഓഫ് റൈറ്റ്സ് ആൻഡ് ഫ്രീഡംസിനെ മറികടക്കാൻ സർക്കാർ അധികാരികളെ അനുവദിക്കുന്ന, അപൂർവമായി മാത്രം ഉപയോഗിക്കുന്ന “നോട്ട് വിത്ത്സ്റ്റാൻഡിങ് ക്ലോസ്” എന്ന നിയമം ഉപയോഗിച്ചാണ് മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നതെന്ന് ലീക്കായ സർക്കാർ മെമ്മോയിൽ പറയുന്നു.

കഴിഞ്ഞ വർഷം അവതരിപ്പിച്ച മൂന്ന് നിയമങ്ങളാണ് ഭേദഗതി ചെയ്യുന്നത്. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ പേരോ സർ നെയിമോ മാറ്റുന്നതിനുള്ള നിയമം, ട്രാൻസ്ജെൻഡർ പെൺകുട്ടികളെ അമച്വർ വനിതാ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമം, കൂടാതെ ട്രാൻസ്ജെൻഡർ ആളുകൾക്ക് ലിംഗമാറ്റ ചികിത്സയ്ക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട നിയമം എന്നിവയാണിവ. അതേസമയം, LGBTQ+ ഗ്രൂപ്പുകൾ ഈ നിയമങ്ങൾക്കെതിരെ കോടതിയെ സമീപിച്ചു. ഈ നീക്കം ഭരണഘടനാപരമായ അവകാശങ്ങൾക്കെതിരെയുള്ള ആക്രമണമാണെന്ന് അവർ ആരോപിക്കുന്നു. എന്നാൽ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് ലഭ്യമായ എല്ലാ നിയമപരമായ വഴികളും ഉപയോഗിക്കുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!