കീവ് : യുക്രെയ്നിൽ റഷ്യ നടത്തിയ കനത്ത ആക്രമണത്തിൽ തലസ്ഥാനമായ കീവും സമീപ സ്ഥലങ്ങളും പൂര്‍ണമായി ഇരുട്ടിലായി. ഈ മേഖലയിലെ ജലവിതരണവും പൂർണ്ണമായി തകർന്നതായി പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു. പത്തുലക്ഷത്തോളം ആളുകളാണ് വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് ഇരുട്ടിലായത്.

യുക്രയിന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. ഒന്‍പതു കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ തെക്കുകിഴക്കന്‍ യുക്രെയ്നിൽ ഏഴ് വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കീവില്‍ ഇന്നലെ രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചതായി വൈദ്യുതി കമ്പനിയായ ഡിടിഇകെ അറിയിച്ചു. തലസ്ഥാനത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു വരികയാണ്.
