മിസ്സിസാഗ : അശുദ്ധിയും അസ്വസ്ഥതയും നിറഞ്ഞ ‘ഇരുട്ടിന്റെ ആഘോഷമായ’ ഹാലോവീന് പകരം പരിശുദ്ധിയുടെ ഹോളിവീൻ ആഘോഷവുമായി സീറോ-മലബാർ കത്തോലിക്കാ മിസ്സിസാഗ രൂപത. കുട്ടികളെ ദൈവത്തോടും ദേവാലയത്തോടും കൂദാശകളോടും ചേർത്ത് നിറുത്തുക, വിശുദ്ധിയുടെ പാതയിൽ സഞ്ചരിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസ്സിസ്സാഗാ രൂപതയിലെ ഇടവകകൾ ഹോളിവീൻ ആഘോഷവുമായി മുന്നോട്ട് വന്നിരിക്കുന്നു.

വിശുദ്ധ കുർബ്ബാന, വിശുദ്ധരുടെ വേഷത്തിൽ ദേവാലയത്തിൽ എത്തുന്ന കുട്ടികളെ മധുരവും സമ്മാനങ്ങളും കൊടുത്ത് സ്വീകരിക്കൽ, പ്രത്യേക പ്രാർത്ഥനകൾ തുടങ്ങിയവ ഹോളിവീൻ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
