Sunday, November 22, 2026

മിലാനോ കോർട്ടിന വിന്റർ ഒളിംപിക്സ്: പുതിയ യൂണിഫോമുകൾ പുറത്തിറക്കി ഹോക്കി കാനഡ

ഓട്ടവ : മിലാനോ കോർട്ടിന വിന്റർ ഒളിംപിക്സിന് മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കെ, പുതിയ യൂണിഫോമുകൾ പുറത്തിറക്കി ഹോക്കി കാനഡ. “മഞ്ഞിൽ രൂപപ്പെടുത്തിയ പ്രതീകം” എന്ന് വിശേഷിപ്പിക്കുന്ന ഈ ജേഴ്‌സികൾ പരമ്പരാഗതമായ ചുവപ്പ്, വെള്ള നിറങ്ങളിലാണുള്ളത്. ഇതിലെ മേപ്പിൾ ലീഫ് ചിഹ്നം “പൊട്ടാത്ത വജ്രത്തെ” ഓർമ്മിപ്പിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള വജ്രത്തിന്റെ കഴിവ്, ഒളിംപിക്സിലെ വെല്ലുവിളികളെ നേരിടാനുള്ള രാജ്യത്തി​ന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. പുതിയ ജേഴ്‌സികൾ കാനഡയുടെ അഭിമാനവും പ്രതിരോധശേഷിയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഹോക്കി കാനഡ വ്യക്തമാക്കി.

ഈ ഒളിംപിക്സ് ഹോക്കി ചരിത്രത്തിലെ ഒരു പ്രധാന നിമിഷമാണെന്ന് ഹോക്കി കാനഡയുടെ CEO കാതറിൻ ഹെൻഡേഴ്സൺ പറഞ്ഞു. NHL താരങ്ങൾ ഒരു ദശാബ്ദത്തിന് ശേഷം പുരുഷ ടീമിൽ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഇത്തവണ. വനിതാ ടീം ആകട്ടെ തുടർച്ചയായ രണ്ടാം ഒളിംപിക്സ് സ്വർണ്ണമാണ് ലക്ഷ്യമിടുന്നത്. ഈ ജേഴ്‌സികൾ കാനഡയുടെ ഹോക്കി പാരമ്പര്യത്തെയും രാജ്യത്തെ ജനങ്ങളുടെ അഭിനിവേശത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അത് ധരിച്ച് താരങ്ങൾ സ്വർണ്ണം നേടാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!