Sunday, November 22, 2026

ടൊറന്റോ നഗരമധ്യത്തിൽ യുവാവിന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

ടൊറന്റോ: ടൊറന്റോ നഗരമധ്യത്തിൽ ഇന്ന് പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരുക്ക്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 12.30ഓടെ വെല്ലസ്ലി സ്ട്രീറ്റ് ഈസ്റ്റിനും ചർച്ച് സ്ട്രീറ്റിനും സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ആരോ​ഗ്യനില തൃപ്തികരമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരമുള്ളവർ ടൊറന്റോ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!