Thursday, March 12, 2026

അഞ്ചാംപനി വിമുക്ത പദവി നഷ്ടമായി കാനഡ

ഓട്ടവ : കാനഡയ്ക്ക് 1998 മുതൽ ലഭിച്ചിരുന്ന അഞ്ചാംപനി വിമുക്ത പദവി (measles elimination status) ഔദ്യോഗികമായി നഷ്ടമായതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). അഞ്ചാംപനിയുടെ വ്യാപനം ഒരു വർഷത്തിലധികം നീണ്ടുനിന്നതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) പദവി റദ്ദാക്കിയത്.

2024 ഒക്ടോബറിൽ ന്യൂബ്രൺസ്‌വിക്കിൽ ആരംഭിച്ച അഞ്ചാംപനി, മറ്റ് പ്രവിശ്യകളിലേക്ക് വ്യാപിക്കുകയും കാനഡയിൽ അയ്യായിരത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. അടുത്തിടെ രോഗവ്യാപനത്തിൻ്റെ വേഗം കുറഞ്ഞെങ്കിലും, വാക്സിൻ സ്വീകരിക്കാത്തവർക്കിടയിൽ രോ​ഗം പകരാനുള്ള സാധ്യത 12 മാസത്തെ പരിധി മറികടന്നതായി PHAC പറയുന്നു. വാക്സിനേഷൻ കവറേജ് വർധിപ്പിക്കുക, വിവര വിനിമയം ശക്തിപ്പെടുത്തുക, അതുവഴി മികച്ച നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ PAHO-യുമായും മറ്റ് ഫെഡറൽ, പ്രൊവിൻഷ്യൽ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!