Thursday, March 12, 2026

കാനഡ തിരഞ്ഞെടുപ്പിലേക്ക് പോകുമോ? ഫെഡറൽ ബജറ്റിൽ നിർണായക വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ഓട്ടവ : മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ ലിബറൽ സർക്കാരിന്റെ ബജറ്റിന്മേലുള്ള നിർണായക വോട്ടെടുപ്പ് ഇന്ന്. ഇത് സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് എന്ന നിലയിലും കണക്കാക്കപ്പെടുന്നതിനാൽ, ബജറ്റ് പാസാക്കാൻ ലിബറൽ പാർട്ടിക്ക് പുറമെ മറ്റ് ഏതെങ്കിലും പാർട്ടികളുടെയോ അല്ലെങ്കിൽ സ്വതന്ത്ര എംപിമാരുടെയോ പിന്തുണ ആവശ്യമാണ്. ബജറ്റ് പരാജയപ്പെട്ടാൽ ഫെഡറൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പോലും തികയും മുൻപ്, രാജ്യം വീണ്ടും പൊതുതിരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും എന്നതിനാൽ ഈ വോട്ടെടുപ്പ് നിർണ്ണായകമാണ്.

ചെലവ് കുറച്ച് യുഎസ് താരിഫുകളെ നേരിടാനും കൂടുതൽ നിക്ഷേപം നടത്താനുമുള്ള പദ്ധതിയാണ് ലിബറൽ സർക്കാർ അവതരിപ്പിച്ച ബജറ്റ് മുന്നോട്ട് വെക്കുന്നത്. സർക്കാരിന്റെ ചെലവ് ചുരുക്കൽ ലക്ഷ്യങ്ങൾ ഉൾപ്പെടുത്തിയിട്ടും, അഞ്ച് വർഷത്തിനുള്ളിൽ 9000 കോടി ഡോളറിലധികം പുതിയ ചെലവുകളാണ് ബജറ്റ് നിർദ്ദേശിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മൂലധന സൃഷ്ടിയിലാണ് (Capital Creation) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എന്നാൽ, ബജറ്റിനെ ശക്തമായി എതിർത്ത് പ്രതിപക്ഷ പാർട്ടികൾ രം​ഗത്തെത്തിയിരുന്നു. അവരുടെ മുൻഗണനകളുമായി ഇത് ഒത്തുപോകുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ബജറ്റ് പാസാക്കാൻ ലിബറലുകൾക്ക് ആവശ്യമായ വോട്ടുകൾ എവിടെ നിന്ന് ലഭിക്കുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!