എഡ്മിന്‍റൻ : ജസ്റ്റിസ് തോമസ് ഒ’ലിയറിയെ എഡ്മിന്‍റനിൽ പുതിയ ജഡ്ജിയായി നിയമിച്ച് ആൽബർട്ട സർക്കാർ. ആൽബർട്ട കോടതി ഓഫ് ജസ്റ്റിസിന്‍റെ എഡ്മിന്‍റൻ ക്രിമിനൽ ഡിവിഷനിലേക്കുള്ള ഒ’ലിയറിയുടെ നിയമനം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, 35 ജുഡീഷ്യൽ നിയമനങ്ങൾ പ്രവിശ്യാ സർക്കാർ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒമ്പത് വർഷമായി ആൽബർട്ട പ്രോസിക്യൂഷൻ സർവീസിൽ ക്രൗൺ പ്രോസിക്യൂട്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. 2018 മുതൽ 2025 വരെ എഡ്മിന്‍റനിലെയും നോർത്തേൺ ആൽബർട്ടയിലെയും ക്രൈം സ്റ്റോപ്പേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ബോർഡിലും ഒ’ലിയറി സേവനമനുഷ്ഠിച്ചു.
