Tuesday, October 13, 2026

‘ബ്രേക്കിങ് ബാഡ്’ താരം ആര്‍ജെ മിറ്റി അന്തരിച്ചു

ലോസാഞ്ചലസ്: പ്രശസ്ത നടന്‍ ആര്‍.ജെ. മിറ്റി (34) അന്തരിച്ചു. ടെക്സാസിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ആത്മഹത്യയാണെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള പ്രശസ്ത ടെലിവിഷന്‍ പരമ്പര ‘ബ്രേക്കിങ് ബാഡ്’ലെ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മിറ്റി ആഗോളതലത്തില്‍ ശ്രദ്ധനേടിയത്. രസതന്ത്ര അധ്യാപകനില്‍ നിന്ന് മയക്കുമരുന്ന് മാഫിയ തലവനായി മാറിയ വാള്‍ട്ടര്‍ വൈറ്റിന്റെ മൂത്ത മകനായുള്ള അദ്ദേഹത്തിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും സെറിബ്രല്‍ പാള്‍സി (Cerebral Palsy) ബാധിതനായിരുന്ന മിറ്റി, തന്റെ ശാരീരിക പരിമിതികളെ മറികടന്നാണ് അഭിനയ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചത്.

സിനിമയ്ക്കും സീരിയലുകള്‍ക്കും പുറമെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കും പൊതുവിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുമായി അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായുള്ള ‘ദി മിറ്റി ഫൗണ്ടേഷന്‍’ എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നല്‍കിയിരുന്നു. ഷ്രൈനേഴ്‌സ് ചില്‍ഡ്രന്‍സിന്റെ യുണൈറ്റഡ് സെറിബ്രല്‍ പാള്‍സി അംബാസിഡറായും പ്രവര്‍ത്തിച്ചു.

മിറ്റിയുടെ ആകസ്മിക വിയോഗത്തില്‍ ബ്രേക്കിങ് ബാഡിലെ സഹപ്രവര്‍ത്തകരും ഹോളിവുഡ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ‘എന്റെ ഓമന പുത്രന്‍ വിടവാങ്ങി, സെറിബ്രല്‍ പാള്‍സി എന്ന വെല്ലുവിളിയെ അവന്‍ ഒരിക്കലും തന്റെ തടസ്സമായി കണ്ടിരുന്നില്ല, നിന്നെ ഒരുപാട് മിസ് ചെയ്യും’ എന്ന് പരമ്പരയില്‍ വാള്‍ട്ടര്‍ വൈറ്റായി അഭിനയിച്ച ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ കുറിച്ചു. പരമ്പരയില്‍ അമ്മാവനായി അഭിനയിച്ച ഡീന്‍ നോറിസ്, നടന്‍ ആരോണ്‍ പോള്‍ തുടങ്ങിയവരും ഹൃദയഭേദകമായ കുറിപ്പുകളിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!