Tuesday, March 17, 2026

കനേഡിയൻ പൗരനെതിരെ വധഭീഷണി: ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

കാലിഫോർണിയ : കനേഡിയൻ പൗരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിലായി. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജൻ ജസ്മീത് സിങ് ആണ് കാലിഫോർണിയയിൽ അറസ്റ്റിലായത്. ബിഷ്ണോയ് സംഘത്തിനെതിരെ പരാതിപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് താമസം മാറിയ യുവാവിനെയാണ് ജസ്മീത് സിങ് ഭീഷണിപ്പെടുത്തിയത്.

കനേഡിയൻ പൗരന്‍റെ പരാതിയെ തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസുമായി ചേർന്ന് എഫ്ബിഐ ജസ്മീത് സിങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ യുഎസിലായിരുന്ന ജസ്മീത് തുടരെ ഭീഷണി മുഴക്കിയതായി കണ്ടെത്തി. തൻ്റെ ഭീഷണി വെറുംവാക്കല്ലെന്ന് തെളിയിക്കാൻ, കാനഡയിലെ ഇരയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ഫോട്ടോ വരെ ജസ്മീത് സിങ് അയച്ചുകൊടുത്തിരുന്നു. “നീ കാനഡയിൽ വെച്ച് മരിക്കും,” എന്ന് ജസ്മീത് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!