മിസ്സിസാഗ : ശക്തമായ കാറ്റിൽ മരക്കൊമ്പ് കടപുഴകി വീണ് പരുക്കേറ്റ വയോധിക മരിച്ചതായി പീൽ റീജനൽ പൊലീസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ മിസ്സിസാഗ പോർട്ട് ക്രെഡിറ്റിലെ ഹൈ സ്ട്രീറ്റ്-ലേക്‌ഷോർ റോഡ് ഈസ്റ്റിലാണ് സംഭവം.

സംഭവസ്ഥലത്ത് 80 വയസ്സുള്ള വയോധികയെ മരക്കൊമ്പ് തട്ടി ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച വയോധികയെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
