ബ്രാംപ്ടൺ : നഗരത്തിലെ വാഹന റിപ്പയർ ഷോപ്പിൽ നിരവധി വാഹനങ്ങൾ കത്തി നശിച്ചതായി പീൽ പൊലീസ് റിപ്പോർട്ട് ചെയ്തു. ഒറെൻഡ റോഡിന് സമീപമുള്ള റഥർഫോർഡ് റോഡിലെ എം. ജോഹൽ ഓട്ടോ റിപ്പയേഴ്‌സ് എന്ന വർക്ക് ഷോപ്പിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഹെവി ടോ ട്രക്കുകൾ, ഒരു കാർ, ഒരു ബോക്സ് ട്രക്ക് എന്നിവ തീപിടുത്തത്തിൽ കത്തിനശിച്ചു.

തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കി, ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മനഃപൂർവ്വം തീയിട്ടതാണോ എന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജനുവരി 5 ന് റൂഥർഫോർഡ് റോഡിലെ ഇതേ ഭാഗത്തുള്ള ഒരു ഓട്ടോ യാർഡിൽ നിരവധി ടോ ട്രക്കുകൾ കത്തിനശിച്ചിരുന്നു.
