Wednesday, March 4, 2026

ടൊറന്റോ -25 ഡിഗ്രിയിലേക്ക്; കൂടുതൽ വാമിങ് സെന്ററുകൾ തുറന്ന് സിറ്റി

ടൊറന്റോ : ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ടൊറന്റോ ഉൾപ്പെടെയുള്ള ജിടിഎ മേഖലയിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചിലയിടങ്ങളിൽ 25 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച ഈ കാലാവസ്ഥാ വ്യതിയാനം വൈകുന്നേരത്തെ ട്രാഫിക്കിനെ സാരമായി ബാധിച്ചേക്കാം.

മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ ടൊറന്റോയിൽ അതിശൈത്യം ആരംഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ താഴാനും കാറ്റുവീശുമ്പോൾ മൈനസ് 25 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പനുഭവപ്പെടാനും സാധ്യതയുണ്ട്. കടുത്ത തണുപ്പിനെ നേരിടാൻ കൂടുതൽ വാമിങ് സെന്ററുകൾ തുറന്നതായി സിറ്റി അറിയിച്ചു. സെസിൽ കമ്മ്യൂണിറ്റി സെന്റർ, ജിമ്മി സിംപ്സൺ റീക്രിയേഷൻ സെന്റർ എന്നിവ തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ പ്രവർത്തിച്ചു തുടങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!