പി പി ചെറിയാൻ
ഡാലസ് : സംഗീതപ്രേമികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ് ‘സസ്നേഹം വാലൻ്റൈൻ’ എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രണയവും സൗഹൃദവും സംഗീതവും കോർത്തിണക്കി ഫെബ്രുവരി 14-ന് വൈകുന്നേരം അഞ്ചര മുതൽ രാത്രി എട്ടു വരെ കരോൾട്ടണിലാണ് (2707 ഡോവ് ക്രീക്ക് ലെയ്ൻ, TX 75006) സംഗീതനിശ നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഡാലസിലെ എല്ലാ മലയാളി സംഗീതപ്രേമികളെയും സംഗീതസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

സംഗീത സന്ധ്യയിൽ പാട്ടുപാടാൻ താല്പര്യമുള്ളവർക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 8-ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. 2026-ലെ കെ.എ.ഡി (KAD) മെമ്പർഷിപ്പ് ഉള്ളവർക്കാണ് പങ്കെടുക്കുവാൻ അവസരം. രജിസ്ട്രേഷൻ : ആർട്ട് ഡയറക്ടർ – ജിജി പി. സ്കറിയ (469-494-1035).
