ഓട്ടവ : ട്രാൻസ്പോർട്ട് കാനഡയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് മൂലം കാനഡയിൽ കോസ്റ്റ്‌കോ വഴി വിറ്റഴിച്ച ഇലക്ട്രിക് സ്നോ സ്കൂട്ടർ തിരിച്ചു വിളിച്ചു. 2024, 2025, 2026 എന്നീ മോഡൽ ഫാൻ്റംഗോഗോ G63 ഇലക്ട്രിക് സ്നോ സ്കൂട്ടറാണ് ബാധിച്ച ഉൽപ്പന്നം. കാനഡയിൽ 641 സ്‌കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ട്. 2024 നവംബർ മുതൽ 2025 ഏപ്രിൽ വരെയും 2025 ഡിസംബർ മുതൽ ഈ വർഷം ജനുവരി വരെയും സ്‌കൂട്ടറുകൾ വിറ്റഴിച്ചതായി കോസ്റ്റ്‌കോ സൂചിപ്പിച്ചു.

മോട്ടോർ വെഹിക്കിൾ സേഫ്റ്റി റെഗുലേഷൻസ് പ്രകാരം ഫാൻ്റംഗോഗോ G63 ഇലക്ട്രിക് സ്നോ സ്കൂട്ടറിനെ സ്നോമൊബൈൽ ആയി തരംതിരിച്ചിട്ടുണ്ട്. എന്നാൽ, ഈ വാഹനം മോട്ടോർ വെഹിക്കിൾ സേഫ്റ്റി സ്റ്റാൻഡേർഡ് 1201 – സ്നോമൊബൈലുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഈ സ്കൂട്ടറിൽ യാത്രക്കാർക്ക് ആവശ്യമായ സപ്പോർട്ട് സംവിധാനം, കണ്ട്രോൾ, ഷീൽഡുകൾ, ഗാർഡുകൾ, ലൈറ്റിങ് സിസ്റ്റം, CMVSS 115 – വാഹന തിരിച്ചറിയൽ നമ്പർ എന്നിവയുമായി ബന്ധപ്പെട്ട കുറവുകൾ ഉൾപ്പെടുന്നു. ഇതുകാരണം യാത്രക്കാരുടെ സുരക്ഷാ കുറയുകയും ഗുരുതരമായി പരുക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. സ്‌കൂട്ടർ ഉപയോഗിക്കരുതെന്നും റീഫണ്ടിനായി തിരികെ നൽകണമെന്നും കോസ്റ്റ്‌കോ ഉപയോക്താക്കളോട് നിർദ്ദേശിച്ചു.
