Tuesday, February 17, 2026

ജനുവരിയിൽ പണപ്പെരുപ്പം 2.3% ആയി കുറഞ്ഞു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഓട്ടവ : സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങൾക്ക് വിപരീതമായി ജനുവരിയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ 2.4 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇന്ധനവിലക്കുറവാണ് പണപ്പെരുപ്പ നിരക്കിലെ ഇടിവിന് കാരണമായി ഫെഡൽ ഏജൻസി ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലിൽ ഉപഭോക്തൃ കാർബൺ വില അവസാനിപ്പിച്ചതിന്റെ ഫലമായി ജനുവരിയിൽ ഇന്ധനവില 16.7% കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.

അതേസമയം റസ്റ്ററൻ്റുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണത്തിന്‍റെ വില ജനുവരിയിൽ പ്രതിവർഷം 12.3% വർധിച്ചു. ഡിസംബറിൽ അഞ്ച് ശതമാനത്തിൽ നിന്ന്, ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില 4.8 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ പുതിയ പഴങ്ങളുടെ വില കുറഞ്ഞതാണ് ഈ ഇടിവിന് കാരണം. എന്നാൽ, വർഷത്തിലെ ആദ്യ മാസത്തിൽ ഷെൽട്ടറിന്‍റെ വില 1.7% വർധിച്ചു. ഇത് ഈ വിഭാഗത്തിൽ ഏകദേശം അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വർധനയാണെന്നും ഫെഡറൽ ഏജൻസി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!