Tuesday, February 24, 2026

കാല്‍ഗറിയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം: നൂറിലധികം പേരെ ഒഴിപ്പിച്ചു

കാല്‍ഗറി : നഗരത്തിലെ ബഹുനിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നൂറിലധികം പേരെ ഒഴിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ 11 അവന്യൂവിലെ 11 സ്ട്രീറ്റ് എസ്‌ഡബ്ല്യുവിലുള്ള ഒരു അപ്പാർട്ട്‌മെൻ്റിലാണ് തീപിടിത്തമുണ്ടായതെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെൻ്റ് അറിയിച്ചു.

കെട്ടിടത്തിന്‍റെ ബാൽക്കണിയിൽ കണ്ടെത്തിയ തീ പിന്നീട് സ്യൂട്ടിലേക്ക് പടർന്നു പിടിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണയ്ക്കുന്നതിന് മുമ്പ് കെട്ടിടത്തിലെ സ്പ്രിംഗ്ലർ സംവിധാനം തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. അതേസമയം, ബഹുനില കെട്ടിടങ്ങളിൽ ഇതുപോലുള്ള തീപിടുത്തങ്ങൾ സാധാരണമല്ലെന്നും അന്വേഷണം ആരംഭിച്ചതായും കാല്‍ഗറി പൊലീസ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!