Tuesday, February 24, 2026

ഭവന വിൽപ്പന: ജിടിഎയിൽ റെക്കോർഡ് ഇടിവ്, ജനുവരിയിൽ വിറ്റത് 269 പുതിയ വീടുകൾ

ടൊറൻ്റോ : കഴിഞ്ഞ മാസം ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ 269 പുതിയ വീടുകൾ മാത്രമാണ് വിറ്റഴിച്ചതെന്ന് ബിൽഡിങ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്‌മെൻ്റ് അസോസിയേഷൻ (BILD) റിപ്പോർട്ട് ചെയ്തു. ജനുവരിയിലെ വീടുകളുടെ വിൽപ്പനയിലെ റെക്കോർഡ് ഇടിവാണിതെന്ന് ഏജൻസി അറിയിച്ചു. ജനുവരിയിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ 36% കുറഞ്ഞു. കൂടാതെ 10 വർഷത്തെ ശരാശരിയേക്കാൾ 80% കുറവാണെന്നും ബിൽഡ് റിപ്പോർട്ടിൽ പറയുന്നു. സാധാരണയായി, ജനുവരിയിൽ ഏകദേശം 1,339 വീടുകൾ നഗരത്തിൽ വിറ്റഴിക്കാറുണ്ട്.

വിറ്റഴിച്ച 269 യൂണിറ്റുകളിൽ 184 എണ്ണം സിംഗിൾ ബെഡ്‌റൂം വീടുകളാണ്. 2025 ജനുവരിയെ അപേക്ഷിച്ച് 26% കുറവ്. 10 വർഷത്തെ ശരാശരിയായ 575 നേക്കാൾ വളരെ താഴെയാണിത്. ശേഷിക്കുന്ന വിറ്റഴിച്ച യൂണിറ്റുകൾ കോണ്ടോ അപ്പാർട്ടുമെൻ്റുകളും ടൗൺഹൗസുകളുമായിരുന്നു. ജനുവരിയിൽ ജിടിഎയിലെ വീടുകളുടെ വിലയിലും ഇടിവ് ഉണ്ടായതായി ബിൽഡ് പറയുന്നു. കഴിഞ്ഞ മാസം ഒരു സിംഗിൾ ബെഡ്‌റൂം വീടിന്‍റെ ശരാശരി വില 1,397,358 ഡോളർ ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10% കുറവാണ്. കൂടാതെ ജിടിഎയിൽ ഒരു പുതിയ കോണ്ടോ അപ്പാർട്ടുമെൻ്റിന്‍റെ വില 1,027,286 ഡോളറായി. ബിൽഡിന്‍റെ കണക്കനുസരിച്ച്, കഴിഞ്ഞ മാസം ജിടിഎ ഭവനവിപണിയിലെത്തിയ പുതിയ വീടുകളുടെ എണ്ണം 20,557 ആയിരുന്നു. ഇതിൽ 14,731 കോണ്ടോ അപ്പാർട്ട്മെൻ്റ് യൂണിറ്റുകളും 5,826 സിംഗിൾ ബെഡ്‌റൂം വീടുകളും ഉൾപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!