ഹ്യൂസ്റ്റൺ : അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയില്‍ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനയായ കോട്ടയം ക്ലബ്ബ് 2026-ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫെബ്രുവരി 22 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് അപ്ന ബസാര്‍ ഹാളില്‍ നടന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.

മാത്യു കുര്യാക്കോസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സെക്രട്ടറി ഷിബു കെ. മാണി വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ അജി കോര വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ഇന്റേണല്‍ ഓഡിറ്റര്‍ മാത്യു ജനറല്‍ ബോഡി വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ച് പാസ്സാക്കി. തുടർന്ന് 2026-ലേക്കുള്ള ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡൻ്റായി സുഗു ഫിലിപ്പിനെയും വൈസ് പ്രസിഡൻ്റുമാരായി മാത്യു കുര്യാക്കോസിനെയും റോസ്‌നി തോമസിനെയും തിരഞ്ഞെടുത്തു. സെക്രട്ടറിയായി ലതീഷ് കൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറിയായി ബിബി പറയിൽ, ട്രഷററായി ജോജി ഈപ്പൻ, ജോയിൻ്റ് ട്രഷററായി ബിജു ശിവനെയും ഓഡിറ്ററായി അജികോരയെയും പി.ആര്‍.ഒ ആയി എസ്. കെ. ചെറിയാനെയും യോഗത്തിൽ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഷിബു കെ. മാണി, പി.സി.ജോര്‍ജ് എന്നിവരാണ് പുതിയ അഡൈ്വസറി ബോര്‍ഡ് അംഗങ്ങൾ. സ്റ്റീഫന്‍ ഫിലിപ്പോസ്, സുജി ജോണ്‍, വന്നാല പോത്തന്‍, തോമസ് സ്‌കറിയ, ഷോണ്‍ തോമസ്, എബ്രഹാം കുര്യാക്കോസ് (ബെന്നി), ജൂബി തോമസ്, സജീവ് ജേക്കബ്, ബിജോയ് തോമസ്, മധു ചേരിക്കല്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങൾ. വിമന്‍സ് ഫോറം അംഗങ്ങളായി ടിസിയ ഷിബു, മറിയാമ്മ ജോര്‍ജ്, മറിയാമ്മ സ്‌കറിയ, ഡോ.ടോന്‍സി ഈപ്പന്‍, ആന്‍സി ജോണ്‍, ശാന്തമ്മ പോത്തന്‍, സുജ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
