Wednesday, May 27, 2026

‘ഉടന്‍ രാജ്യം വിടണം’; ഇസ്രയേല്‍ വിട്ടുപോകാന്‍ എംബസി ജീവനക്കാരോട് ആവശ്യപ്പെട്ട് യുഎസ്

വാഷിങ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അതിന് തയ്യാറെടുക്കണമെന്ന് ഇസ്രയേലിലെ യുഎസ് അംബാസിഡര്‍ മൈക്ക് ഹക്കബി നിര്‍ദ്ദേശിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അംബാസിഡര്‍ ഇമെയില്‍ വഴി ജീവനക്കാര്‍ക്ക് സന്ദേശം അയച്ചത്.

അടിയന്തര പ്രാധാന്യമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരൊഴികെ ബാക്കിയുള്ള ജീവനക്കാരും അവരുടെ കുടുംബങ്ങളും ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഇസ്രയേലില്‍ തുടരുന്നവര്‍ പഴയ ജെറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ മേഖലകളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിമാന ടിക്കറ്റുകള്‍ക്ക് വരും ദിവസങ്ങളില്‍ വലിയ ഡിമാന്‍ഡ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് തന്നെ യാത്രയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. ‘ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണ്, ആരും പരിഭ്രാന്തരാകേണ്ടതില്ല,’ മൈക്ക് ഹക്കബി വ്യക്തമാക്കി.

ഇറാനെതിരായ നീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് വടക്കന്‍ ഇസ്രായേല്‍ തീരത്തേക്ക് അടുക്കുന്നതിനിടെയാണ് ഈ സുപ്രധാന നീക്കം. ഇതിനു പുറമെ, അമേരിക്കയുടെ അത്യാധുനിക സ്റ്റെല്‍ത്ത് എഫ്-22 ഫൈറ്റര്‍ ജെറ്റുകള്‍ ഇസ്രായേല്‍ വ്യോമതാവളങ്ങളില്‍ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുന്നതിനൊപ്പം തങ്ങളുടെ പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാനാണ് വാഷിംഗ്ടണ്‍ മുന്‍ഗണന നല്‍കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!