Saturday, March 14, 2026

ടെലസ് ഡിജിറ്റലിൽ സൈബർ ആക്രമണം: അന്വേഷണം പുരോഗമിക്കുന്നു

എഡ്മിന്‍റൻ : ടെലസ് ഡിജിറ്റലിൽ സൈബർ ആക്രമണം നേരിട്ടതായി ടെലസ് കോർപ്പറേഷൻ ഗ്ലോബൽ ഐടി ആൻഡ് കൺസ്യൂമർ സർവീസ് സ്ഥിരീകരിച്ചു. ഹാക്കർമാർ ടെലസ് ഡിജിറ്റലിലെ സിസ്റ്റത്തിലേക്ക് അനധികൃതമായി ആക്‌സസ് ചെയ്‌തതായി വക്താവ് റിച്ചാർഡ് ഗിൽഹൂളി അറിയിച്ചു. സൈബർ ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടെലസ് ഡിജിറ്റൽ പ്രവർത്തനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ഉപഭോക്തൃ കണക്റ്റിവിറ്റിക്കോ സേവനത്തിനോ തടസ്സം നേരിട്ടതായി തെളിവുകളില്ലെന്നും റിച്ചാർഡ് ഗിൽഹൂളി വ്യക്തമാക്കി.

സൈബർ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. ഏതെങ്കിലും ഉപയോക്താക്കളെ സൈബർ ആക്രമണം ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ വിവരം അറിയിക്കുമെന്നും റിച്ചാർഡ് ഗിൽഹൂളി അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ, ടെലസ് 539 മില്യൺ യുഎസ് ഡോളറിന് ടെലസ് ഡിജിറ്റലിന്‍റെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഒരു കരാറിൽ ഒപ്പുവച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!