Wednesday, March 18, 2026

പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഓട്ടവ : മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്‍റെ പ്രത്യാഘാതങ്ങൾക്കിടയിലും വ്യാപാര അനിശ്ചിതത്വം നിലനിൽക്കുമ്പോളും അടിസ്ഥാന പലിശനിരക്ക് 2.25 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ. 2025 ഒക്ടോബർ 29-ന് ക്വാർട്ടർ ശതമാനം പോയിന്റ് 2.25 ശതമാനമായി കുറച്ചതിനുശേഷം ബാങ്ക് ഓഫ് കാനഡ ബെഞ്ച്മാർക്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.

2025-ലെ അവസാന പ്രഖ്യാപനത്തിൽ ബാങ്ക് ഓഫ് കാനഡ 2.25 ശതമാനമായി പലിശനിരക്ക് നിലനിർത്തിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷം ഉയർന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചു. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായും കുറച്ചിരുന്നു.

ജനുവരി മുതൽ ഡിസംബർ വരെയുള്ള എട്ട് പ്രധാന തീയതികളിലാണ് 2026-ൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് പ്രഖ്യാപിക്കുക. ഏപ്രിൽ 29, ജൂൺ 10, ജൂലൈ 15, സെപ്റ്റംബർ 2, ഒക്ടോബർ 28, ഡിസംബർ 9 എന്നീ തീയതികളിലാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് തീരുമാനിക്കുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!