സെൻ്റ് ജോൺസ് : ഈ വർഷത്തെ ആദ്യ നറുക്കെടുപ്പിലൂടെ നാനൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ. മാർച്ച് 6 ന് നടന്ന നറുക്കെടുപ്പിൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NLPNP), അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവയിലൂടെ ആകെ 445 അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 362 പേർക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം വഴി 83 അപേക്ഷകരെയുമാണ് പ്രവിശ്യ ഇൻവിറ്റേഷൻ നൽകിയത്.

2025-ൽ ഫെഡറൽ ഗവൺമെൻ്റിൽ നിന്നുള്ള നോമിനേഷൻ വിഹിതം വളരെയധികം കുറച്ചതിന്‍റെ പശ്ചാത്തലത്തിൽ, പുതിയ ഇൻടേക്ക് സിസ്റ്റം ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, ഫെഡറൽ സർക്കാർ NLPNP-ക്ക് 2,050 ഉം AIP-ക്ക് 475 ആയി ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിനു ആകെ 2,525 നോമിനേഷൻ വിഹിതം അനുവദിച്ചിരുന്നു.
