Tuesday, March 24, 2026

സസ്‌കാച്വാനിൽ കൗൺസിൽ അംഗങ്ങളുടെ കൂട്ടരാജി; ഭരണം പ്രതിസന്ധിയിൽ

റെജൈന: സസ്‌കാച്വാൻ പ്രവിശ്യയിലെ ഷെർവുഡ് റൂറൽ മുനിസിപ്പാലിറ്റിയിൽ കൗൺസിൽ അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ചതിനെത്തുടർന്ന് ഭരണപ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. റീവ് ഉൾപ്പെടെ നാല് കൗൺസിൽ അംഗങ്ങളാണ് കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി രാജിവെച്ചത്. ഇതോടെ കൗൺസിൽ യോഗങ്ങൾ ചേരാൻ ആവശ്യമായ അംഗസംഖ്യ (Quorum) ഇല്ലാതാവുകയും ഭരണപരമായ കാര്യങ്ങൾ തടസ്സപ്പെടുകയും ചെയ്തിരിക്കുകയാണ്.

മുനിസിപ്പാലിറ്റിയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ പ്രവിശ്യാ സർക്കാർ പിന്തുണ നൽകുമെന്ന് മുനിസിപ്പൽ കാര്യ മന്ത്രി എറിക് ഷ്മാൾസ് അറിയിച്ചു. ദൈനംദിന സേവനങ്ങൾ ഉറപ്പാക്കുന്നതിനായി സർക്കാർ ഒരു പ്രത്യേക പ്രതിനിധിയെ അവിടെ നിയമിച്ചേക്കും. ധാർമ്മിക ചട്ട ലംഘനങ്ങളും ഓംബുഡ്‌സ്മാൻ പരാതികളും സംബന്ധിച്ച ഒരു റിപ്പോർട്ട് ചർച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ രാജികൾ ഉണ്ടായതെങ്കിലും, അതിന്റെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായിട്ടില്ല.

പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ ഈ മേഖലയിൽ ഒരു വലിയ ഡാറ്റാ സെന്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി പ്രീമിയർ സ്കോട്ട് മോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നത്. സമാനമായ കൂട്ടരാജികൾ വർഷത്തിൽ രണ്ടു മൂന്ന് തവണ ഗ്രാമീണ മേഖലകളിൽ സംഭവിക്കാറുണ്ടെന്നും, നിവാസികൾക്ക് ലഭിക്കേണ്ട അവശ്യ സേവനങ്ങൾ മുടങ്ങില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!