വാഷിങ്ടണ്‍ : ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നതിനിടെ അമേരിക്കയിലെ പല വിമാനത്താവളങ്ങളിലും പരിശോധനകള്‍ക്കായി ഐസിഇ ഏജൻ്റുമാരെ നിയോഗിച്ച് ട്രംപ് ഭരണകൂടം. അറ്റ്ലാന്‍റ, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റൺ, ഷിക്കാഗോ നഗരങ്ങളിലെ 14 പ്രധാന വിമാനത്താവളങ്ങളിലാണ് ഇപ്പോള്‍ ഐസിഇ ഏജൻ്റുമാരെ വിന്യസിച്ചിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കായാണ് ഏജൻ്റുമാരെ വിന്യസിച്ചിരിക്കുന്നത്. ഭാഗീക അടച്ചു പൂട്ടലിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്തതിനാല്‍ മൂവായിരത്തോളം ട്രാന്‍സ് പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മി നിസ്‌ട്രേഷന്‍ (ടിഎസ്എ) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ജീവനക്കാരുടെ ആകെ എണ്ണത്തിന്റെ 37 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് ഐസിഇ ഏജൻ്റുമാരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
